പരുമലപ്പെരുന്നാള്‍ : മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീര്‍ത്ഥയാത്ര ആരംഭിച്ചു

കണ്ണൂര്‍ : പരിശുദ്ധനായ  പരുമല തിരുമേനിയുടെ 116-മത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ചു കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായി. മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്ര പതിവുപോലെ കേളകത്ത് നിന്നും പ്രാര്‍ത്ഥനയോടെ ആരംഭിച്ചത്.

കേളകം സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് ശാലേം  പള്ളിയില്‍ നിന്ന് രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം ആരംഭിച്ച  25-മത് തീര്‍ത്ഥയാത്ര നാനൂറ്റി ഇരുപത്തി അഞ്ചു  കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു  ഒമ്പത്  ജില്ലകള്‍ താണ്ടി പത്രണ്ട്  ദിവസങ്ങള്‍ക്ക് ശേഷം പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് എത്തിച്ചേരും. കേളകം ഡിസ്ട്രിക്ടിലെ പള്ളികളിൽ നിന്നടക്കം 42 തീർത്ഥാടകർ സംഘത്തിലുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in