കട്ടച്ചിറ പള്ളി ആരാധനക്കായി തുറന്നു

കായംകുളം : മാവേലിക്കര ഭദ്രാസനത്തിലെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ നൂറ് കണക്കിന് ഓർത്തഡോക്സ്‌ സഭാ വിശ്വാസികളുടെ സാന്നിധ്യത്തിൽ വികാരി ഫാ.ജോൺസ് ഈപ്പൻ പ്രവേശിച്ചു. നീണ്ട ആറു മാസത്തിന് ശേഷമാണ് പൂട്ടി കിടന്ന ദേവാലയം തുറന്നത്. അവകാശത്തർക്ക കേസിൽ ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെത്തുടർന്ന് ആരാധനക്കെത്തിയ വിശ്വാസികളെ കഴിഞ്ഞ സെപ്റ്റംബറിൽ തടയുകയും സ്ഥലത്ത് നിരോധനയാജ്ഞ പ്രഖ്യാപിച്ചു പ്രവേശനം അനിയന്ത്രിതമായി നീട്ടിക്കൊണ്ട് പോവുകയുമായിരിന്നു.

കള്ളത്താക്കോലിട്ട് പൂട്ടിയ പള്ളി പോലീസ് സാന്നിധ്യത്തിലാണ് തുറന്നത്. ഇപ്പോൾ കട്ടച്ചിറയിൽ തകർന്നത് ഭരണകൂട – യാക്കോബായ കൂട്ടുകെട്ടിന്റെ ഗൂഢനീക്കമാണ്. അർധ സൈനിക വിഭാഗത്തെ ഇറക്കിയാണ് നേരത്തെ ഓർത്തഡോക്സ്‌ സഭാ വിശ്വാസികളുടെ പ്രവേശനം തടഞ്ഞത്. സഭ തർക്കങ്ങളിൽ ഇതാദ്യമായിയാണ് ഇത്തരം സൈനിക വിഭാഗത്തിന്റെ ഇടപെടൽ. തുടർച്ചയായി നിരോധനയാജ്ഞ നീട്ടിയും കോടതിയിൽ അഡീ. ഗവ പ്ലീഡർ വാദിക്കേണ്ട കേസിൽ സ്റ്റേറ്റ് അറ്റോർണിയെ രംഗത്തിറക്കിയെങ്കിലും പരിശുദ്ധ സഭയെ തളർത്താൻ സാത്താന്യ ശക്തികൾക്കായില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in