മൂന്ന് നാള്‍ നീണ്ട കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനദിനാഘോഷം പ്രൌഢഗംഭീരമായി സമാപിച്ചു

മുവാറ്റുപുഴ: പൂർവിക സ്മരണയുടെയും, ചരിത്ര തനിയാവർത്തനങ്ങളുടെയും സാക്ഷ്യമുയർത്തി, എന്നാൽ ‘പതിവുകാഴ്ചകൾ’ നിരത്താതെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം അതിന്റെ സാക്ഷ്യപുസ്തകം 2018 ഏപ്രിൽ 13,14,15 ദിവസങ്ങളിൽ ഉറക്കവായിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ സുരേന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്, ഡോ.ജോസഫ്‌ മാര്‍ ദിവന്നാസ്യോസ്, ഡോ.ജോഷ്വ മാര്‍ നിക്കോദിമോസ് ആശംസ പ്രസംഗം നടത്തി. സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോണ്‍, സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എബ്രാഹം കാരമേൽ സ്വാഗതവും, വന്ദ്യ കൊച്ചുപറമ്പിൽ ഗീവര്‍ഗീസ് റമ്പാച്ചൻ നന്ദിയും പറഞ്ഞു. ഭദ്രാസന ദിനാഘോഷത്തിന്‍റെ ഭാഗമായി   പുസ്തകമേള, എൽഡേഴ്‌സ് ഫോറം , ഭദ്രാസനത്തിലെ മുതിർന്ന വൈദികരെയും പള്ളി ട്രസ്റ്റിമാരെയും ആദരിക്കല്‍ ചടങ്ങ്, കരിയർ ഗൈഡൻസ് ക്ലാസ്, ബൈബിൾ നൃത്ത സംഗീത ചവിട്ടുനാടകം, യുവജന സംഗമത്തിൽ സ്വാമി സന്ദീപാനന്ദ ഗിരി മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രീ സുരക്ഷ വാക്കുകളിലൊതുങ്ങുന്നത് ദുരന്തകാരണം: എം.സി. ജോസഫൈൻ

സ്ത്രീ സുരക്ഷ വാക്കുകളിലും പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുന്നതിനാലാണ് കുഞ്ഞുങ്ങൾക്കു വരെ ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ അരങ്ങേറുന്നതെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സ്‌ത്രീ സുരക്ഷയും സമത്വവും സാധ്യമാകുന്നത് വഴി മാത്രമേ ആരോഗ്യമുള്ള ഇൻഡ്യൻ സമൂഹ നിർമിതി സാധിക്കുകയുള്ളൂവെന്ന് അവർ അഭിപ്രായപ്പെട്ടു. മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന ദിനാഘോഷത്തിന്റെ ഭാഗമായി ഭദ്രാസനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫൈൻ.

ഡോ. തോമസ്‌ മാർ അത്തനാസ്യോസ്‌ അധ്യക്ഷനായി. മർത്തമറിയം വനിതാസമാജം കേന്ദ്ര ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യു ക്ലാസെടുത്തു. ഭദ്രാസന മർത്തമറിയം വനിതാസമാജം സെക്രട്ടറിയായി 50 വർഷം പ്രവർത്തിച്ച തങ്കമ്മ ദാനിയേലിനെയും ഇടവക തലത്തിൽ സമാജത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച 70 വയസ് പൂർത്തിയാക്കിയ പ്രവർത്തകരെയും ആദരിച്ചു.

 

Shares
error: Thank you for visiting : www.ovsonline.in