സുപ്രീം കോടതിയിൽ കള്ളത്തരം കാണിക്കാൻ ശ്രമം പൊളിഞ്ഞു

ന്യൂഡൽഹി :കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കെതിരായ യാക്കോബായ വിഭാഗത്തിന്റെ എസ്.എൽ.പി ഹർജി സുപ്രീം കോടതിയിൽ നിന്ന്   പിൻവലിച്ചത് കള്ളത്തരം പിടിക്കപ്പെടുമെന്നുറപ്പായപ്പോളെന്ന് വിവരം പുറത്ത് .വടവുകോട് പള്ളിയുടെ പ്രധാന കേസിൽ ഹൈക്കോടതി വിധിക്കെതിരെയാണ്  യാക്കോബായ വിഭാഗം സുപ്രീം കോടതിയിലെത്തിയത്. ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ ജില്ലാ കോടതി ഉത്തരവ് ശരി വച്ച ഹൈക്കോടതി അതിന്മേലുള്ള അപ്പീലും രണ്ടു റിവിഷൻ ഹർജികളും തള്ളിയിരിന്നു. ഓർത്തഡോക്സ്‌ സഭ   ഭരണഘടന വ്യാജം ആണെന്ന വാദമാണ് പ്രധാനമായും യാക്കോബായ വിഭാഗം ഉയർത്തിയത്.

സുപ്രീം കോടതിയെ കബളിപ്പിച്ചു ഹർജി പരിഗണിപ്പിക്കാനുള്ള ഗൂഢനീക്കം യാക്കോബായ വിഭാഗം  ഇതിനായി നടത്തിയത്. സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുമ്പോൾ സമാന സ്വഭാവമുള്ള കേസിന്റെ വിശദാശംങ്ങൾ നിശ്ചിത ഫോറത്തിൽ അടയാളപ്പെടുത്തണം. ഇവിടെയാണ് കള്ളത്തരം കാണിക്കാൻ ശ്രമിച്ചത്. വടവുകോട് പള്ളിയുടെ കേസിലെ ആവശ്യവുമായി   കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ കേസാണ് ഒത്തു  കാണിച്ചത്. കുറിഞ്ഞി പള്ളിയുടെ കേസ് ഇതുമായി ബന്ധമുള്ള കേസ് അല്ല. ചാലിശ്ശേരി അടക്കം സമാന സ്വഭാവമുള്ള വിധികളും കേസും  ഉണ്ടെന്നിരിക്കെയാണ് ഇത് മറച്ചു വെച്ച്  കള്ളത്തരം കാണിക്കാൻ ശ്രമം.ഈ കള്ളത്തരം കയ്യോടെ പിടികൂടിയ ഓർത്തഡോക്സ്‌ സഭ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രിയിയെ അറിയിക്കുകയും പരാതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിയുടെ പരിഗണനയിൽ വരുകയും ചെയ്തതോടെയാണ് നാടകീയ രംഗം. ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ  കേസ് പരിഗണിക്കുന്നതിന് മിനിറ്റുകൾ മുൻപ് ഹർജി പിൻവലിക്കാൻ അപകടം മണത്ത  യാക്കോബായ വിഭാഗം അനുമതി തേടുകയായിരുന്നുവെന്നു ഓവിഎസ് ഓൺലൈൻ ലഭിക്കുന്ന വിവരം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in