സമാന്തര ഭരണം കോടതിക്ക് കണ്ടുനിക്കാനാകില്ല ; കോതമംഗലം ചെറിയപള്ളി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയെ സംബന്ധിച്ച് മൂവാറ്റുപുഴ മുൻസിഫ് വിധിയുടെ വിശദാംശങ്ങള്‍ ഓവിഎസ് ഓണ്‍ലൈന് പുറത്ത് വിടുകയാണ്. മലങ്കര സഭയിലെ വിഘടിത വിഭാഗത്തിന്‍റെ കൈവശത്തിൽ 45 വർഷത്തോളമായി നിയമ വിരുദ്ധ ഭരണം നടത്തിവന്ന പള്ളിയിൽ ഇതൊടെ സമാന്തര ഭരണം അവസാനിപ്പിക്കാൻ കാരണമായിത്തീരും. മലങ്കര സഭയിലെ 1934 ലെ സഭാ ഭരണഘടന എല്ലാ പളളികൾക്കു ബാധകമാണ് എന്ന കോലഞ്ചേരി പള്ളിയുടെ ഉത്തരവ് ഈ പള്ളിക്ക് ബാധകമാണ് എന്നും അതൊടൊപ്പം ഈ ഉത്തരവ് പാലിപ്പിക്കപ്പെടാൻ എല്ലാ കോടതികൾക്കും ഉത്തരവാദിത്വമുണ്ട് എന്ന പിറവം പള്ളി ഉത്തരവും, നേരിട്ട് നൽകാൻ കഴിയാത്ത ഉത്തരവുകൾ വളഞ്ഞ വഴിയിലൂടെ അനുവദിക്കാൻ കഴിയില്ലാ എന്നുള്ള തൃക്കുന്നത്ത് സെമിനാരിയുടെ കേരളാ ഹൈക്കോടതി ഉത്തരവും എടുത്തു പറഞ്ഞു കൊണ്ടാണ് വിഘടിത വിഭാഗത്തെ വൈദീകർക്കും ട്രസ്റ്റിമാർക്കും നിരോധനം കോടതി ഏർപ്പെടുത്തിയത്.

ഈ പള്ളിയെ സംബന്ധിച്ച് മുമ്പ് നൽകിയിരുന്ന വിധി നടത്തിപ്പ് ഹര്‍ജിയിലെ തീരുമാനം വൈദീകൻ എന്ന നിലയിലും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലയിലും വ്യത്യസ്ഥമാണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം നിഷേധിക്കുന്നത് സാമ്പത്തികമായി പകരം വയ്ക്കാനാവാത്തതാണെന്നും, ടി പളളിയിൽ നടക്കുന്ന നിയമവിരുദ്ധ ഭരണം കോടതിക്ക് കണ്ടു നിൽക്കാനാവില്ലാ എന്നും വിധിയിൽ പറയുന്നു. 1934 ലെ ഭരണഘടനാ പ്രകാരം നിയമിതനായ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യനായ യൂഹാനോൻ മാർ പോളീക്കർപ്പോസ് തിരുമേനിയുടെ കൽപനയെ എതിർ കക്ഷികൾ ചോദ്യം ചെയ്യുന്നു എങ്കിലും അദേഹത്തെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയിൽ തർക്കമില്ലാത്തതും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തതുമാകുന്നു. അദ്ദേഹത്തിന്റെ നിയമന കൽപന ഇല്ലാതെയാണ് എതിർവിഭാഗം വൈദീകർ പ്രവൃര്‍ത്തിക്കുന്നത്. ഇത് സമാന്തര ഭരണത്തിന് തുല്യമാണ്. അത് നിലവിലെ വിധികൾക്ക് എതിരും അംഗീകരിക്കാൻ കഴിയാത്തതുമാണ്.മാറാച്ചേരി തോമസ്‌ പോള്‍ റബനാണ് വികാരി.

ആയതിനാൽ വിഘടിത വിഭാഗത്തിന് ഈ നിലയിൽ പ്രവൃര്‍ത്തിക്കാൻ കഴിയില്ല എന്നും അതിനാൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നു എന്നും വിധിയിൽ പറയുന്നു. പ്രസ്തുത കേസിന് ആസ്പദമായി ഉണ്ടാകുന്ന എല്ലാ ചിലവുകളും എതിർ കക്ഷികളിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. തോമസ് അധികാരം ഹാജരായി.

 

 

error: Thank you for visiting : www.ovsonline.in