മലങ്കരയിലെ ഏറ്റവും വലിയ ഐക്കണ്‍ പെയിന്റിംഗ് പരുമലയില്‍

പരുമല ∙ മലങ്കരയിലെ പള്ളികളിൽ ഏറ്റവു‌ം വലിയ ഐക്കൺ ഇനി പരുമലപള്ളിയിൽ. ക്രിസ്തുവും ശിഷ്യന്മാരും മാലാഖമാരും ഉൾപ്പെടുന്ന ഈ പെയിന്റിങ് പള്ളിയുടെ പ്രധാന മദ്ബഹയുടെ ചുവരിലാണ്.

ഐക്കണ്‍ പെയിന്റിംഗിൻ്റെ സമര്‍പ്പണ ശുശ്രൂഷ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെയിന്റിംഗിൻ്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഫാ. കെ. വി. ജോസഫ് റമ്പാന്‍, ഫാ. എ. ജി. ജോസഫ് റമ്പാന്‍, ഫാ. വൈ. മത്തായിക്കുട്ടി, പരുമല ആശുപത്രി സി. ഇ. ഒ. ഫാ. എം. സി. പൗലോസ് ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംബന്ധിച്ചു.

മംഗളൂരു സ്വദേശിയായ ഫാ. അശ്വിൻ ഫെർണാണ്ടസിൻ്റെ ചുമതലയിലാണ് പെയിന്റിങ്ങിൻ്റെ ജോലികൾ പൂർത്തീകരിച്ചത്. നാലുലക്ഷത്തോളം രൂപയാണ് ഇതിനു ചെലവ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in
%d bloggers like this: