സിനഡ് തുടങ്ങി; നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് വിശ്വാസസമൂഹം

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സഭാ ആസ്ഥാനമായ ദേവലോകം കതോലിക്കേറ്റ് അരമനയില്‍ തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സുന്നഹദോസ് യോഗം അഞ്ചു ദിവസം നീളുക.വൈദീകര്‍ക്കെതിരെ ഉയര്‍ന്ന ഏറെ വിവാദമായ ആരോപണത്തില്‍ സഭാ നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. വിവാദത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ച സുന്നഹദോസില്‍ നടക്കുന്നതായിയാണ് വിവരം. അതേസമയം ആരോപണവിധേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.പരിശുദ്ധ സഭയെ പൊതു സമൂഹത്തില്‍ അടച്ചാക്ഷേപിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച വൈദീകര്‍ക്കെതിരെ പുറത്താക്കുന്നത് ഉള്‍പ്പടെ കടുത്ത നടപടി സ്വീകരിക്കാന്‍ തത്വത്തില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.

ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ പരിശുദ്ധ സഭയെ മുഴവന്‍ അടച്ചാക്ഷേപിക്കുന്ന ചാനല്‍ ജഡ്ജിമാര്‍ക്കെതിരെയും കടുത്ത വിമര്‍ശനമായിരിന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. പ്രമുഖ ചാനല്‍ ജഡ്ജി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ടെന്ന് പതിവിലും വിപരീതമായ ആവേശത്തള്ളിച്ചയിലൂടെ വ്യക്തമാകുന്നത്. സഭാ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വൈദീകരെ ശുശ്രൂഷകളില്‍ മാറ്റി നിര്‍ത്തിക്കൊണ്ട് സസ്പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.ഇതിനിടെ സഭ തല അന്വേഷണവും പ്രഖ്യാപിച്ചു. സമാനമായ ആരോപണം നേരിടുന്ന ഇതര സഭ ബിഷപ്പ് ഇപ്പോളും ശുശ്രൂഷയില്‍ തുടരുന്നുണ്ടെന്നതും ശ്രദ്ധേയം. ഒരേ ആരോപണത്തില്‍ പത്ര -ദ്രിശ്യ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ സഭയുടെ പേര്‍ ചേര്‍ത്തും ചേര്‍ക്കാതെയും  പുലര്‍ത്തുന്ന വൈരുദ്ധ്യം സംശയാസ്പദവും നിഗൂഢവുമാണ്. വിവാദം സജീവമാക്കി നിലനിര്‍ത്താന്‍ ചില പരസ്യ ഏജന്‍സികളുടെ ഇടപെടലും ഉണ്ടായതായി ചാനലുകളില്‍ നിന്ന് പുറത്ത് വന്നു.പരസ്യ ഏജന്‍സികളുടെ പിന്നില്‍ ആരെന്നും അവരുടെ ഉദ്ദേശം ദുരൂഹമായി തുടരുകയും ചെയ്യുമ്പോള്‍ വിശ്വസികള്‍ പ്രതിഷേധത്തിലാണ്. തുടക്കം മുതല്‍ വൈദീകര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നതാണ് ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍റെയും ഓവിഎസ് ഓണ്‍ലൈന്‍റെയും നിലപാട് വിവിധ എഡിറ്റോറിയലുകളിലായി വ്യക്തമാക്കിയിട്ടുണ്ട്. അതിനെയും ഇത്തരം ബാഹ്യ ഇടപെടല്‍മൂലം ചില വരികള്‍ മാത്രം അടര്‍ത്തിയെടുത്ത്‌ ചാനല്‍ ഫ്ലോറില്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുകയുണ്ടായി.

വൈദികരും അല്‍മായരും ഉള്‍പ്പെടുന്ന സഭാ മാനേജിങ് കമ്മിറ്റി ബുധനാഴ്ച ചേരും. കുറ്റക്കാരായ വൈദികര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശുപാര്‍ശയും മാനേജിങ് കമ്മിറ്റി സുന്നഹദോസിന് നല്‍കിയേക്കും. കുമ്പസാരം അടക്കമുള്ള വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ വിവാദ പരാമര്‍ശവും അഞ്ചുദിവസം തുടരുന്ന സുന്നഹദോസ് ചര്‍ച്ചചെയ്യും. ഇക്കാര്യങ്ങളിലുള്ള സുന്നഹദോസ് തീരുമാനം വെള്ളിയാഴ്ചയോടെ ഉണ്ടായേക്കുമെന്നാണ് സൂചന.

 

 

 

Shares
error: Thank you for visiting : www.ovsonline.in