ആരോപണ വിധേയനെ സംരക്ഷിക്കാതെ ഓർത്തോഡോക്‌സ് സഭ ; വൈദീകനെ പുറത്താക്കി

കൊല്ലം : കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിനിയോട്  അതേ സ്കൂളിലെ അധ്യാപകനായ വൈദീകൻ അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ വൈദീകനെ സ്കൂളില്‍  നിന്നും പുറത്താക്കി ഓർത്തോഡോക്‌സ് സഭ നടപടിയെടുത്തു.വൈദീകനെ സ്കൂളിൽ നിന്നും അനുബന്ധ  ചുമതലകളില്‍ നിന്നും സഭാ നേതൃത്വത്തിന്‍റെ കര്‍ശന   നിര്‍ദ്ദേശത്തെ തുടര്‍ന്ന്  മാനേജ്മെന്റ് നീക്കി.ഇനി സ്കൂളുമായി യാതൊരുവിധ ബന്ധവും വൈദീകനു ഉണ്ടാകില്ല. കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനത്തിലെ വൈദികനും ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസിയുമായ ഫാ.ഗീവര്‍ഗീസിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.അതേസമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നാണ് സഭാ നേതൃത്വത്തിന്‍റെ നിലപാട് എന്നിരിക്കെ സഭ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ശത്രുക്കളടക്കം ഉയര്‍ത്തിയിരിന്നു.വൈദീകനെ സ്കൂളില്‍ നിന്നും പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

 

Shares
error: Thank you for visiting : www.ovsonline.in