നവതിയുടെ തിളക്കത്തില്‍ ജോഷ്വാച്ചന്‍ ; സഭാതല ആഘോഷം 13ന്

കോട്ടയം : മലങ്കര സഭയുടെ ആചാര്യ ശ്രേഷ്ഠന്‍ പരിശുദ്ധ സഭയുടെ വേദശാസ്ത്രമേഖലയെ സമ്പുഷ്ടമാക്കിയ എഴുത്തുകാരന്‍ മലങ്കര സഭ ഗുരുരത്നം ഫാ.ഡോ.ടി.ജെ ജോഷ്വയുടെ  നവതി ആഘോഷങ്ങള്‍ ഫെബ്രുവരി 13ന് വൈകീട്ട് 3.30 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ വെച്ചു സഭാ തലത്തില്‍ സംഘടിപ്പിക്കുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.മാര്‍ ജോസഫ്‌ പള്ളിക്കാപ്പറബില്‍ അനുഗ്രഹ സന്ദേശം നല്‍കും.മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ മാമ്മന്‍ മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.ബ്രഹ്മശ്രീ മോഹനര്‍ തന്ത്രി,ഡോ.സിറിയക് തോമസ്‌ , സഭാ സ്ഥനികള്‍ ചടങ്ങില്‍ സംബന്ധിക്കും.

Shares
error: Thank you for visiting : www.ovsonline.in