കോതമംഗലം ചെറിയപള്ളി മലങ്കരസഭയ്ക്കു സ്വന്തം.

എറണാകുളം : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട കോതമംഗലം മാർത്തോമൻ ചെറിയപള്ളി സഭയ്ക്കു സ്വന്തം. കോതമംഗലം പള്ളി തർക്കത്തിൽ ഓർത്തഡോക്സ് സഭ നൽകിയ ഇംഗ്ജക്ഷൻ അനുവദിച്ചു മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായിരിക്കുന്നു. 1934 ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗം മെത്രാന്മാർക്കും വൈദികർക്കും നിരോധനമേർപ്പെടുത്തണമെന്ന ഓർത്തഡോക്സ് സഭയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് മാത്രമായിരിക്കും അവിടെ ശുശ്രൂഷകൾ നടത്താനാകൂ. യാക്കോബായ വിഭാഗം ഓർത്തഡോക്സ് സഭക്ക് കോടതി ചിലവ് നൽകാനും വിധിയിൽ ഉണ്ട്. 1995-ലെ സുപ്രിം കോടതി വിധിയിൽ നേരിട്ട് കക്ഷി ചേർന്നിട്ടുള്ള ഇടവക പളളിയാണ് മാർത്തോമൻ ചെറിയ പള്ളി. ഓർത്തഡോക്സ് സഭക്ക് വേണ്ടി adv. തോമസ് അധികാരം ഹാജരായി.

Shares
error: Thank you for visiting : www.ovsonline.in