ദുബൈ കത്തീഡ്രൽ പെരുന്നാൾ ഭക്തിയാദരപൂർവം കൊണ്ടാടി

യു.എ.ഇ :- ദുബൈ സെന്റ് തോമസ് ഓർത്തോഡോസ് കത്തീഡ്രലിൽ ഇടവക പെരുന്നാൾ ജൂലൈ 2,3 തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ എന്നിവർ കാർമ്മികത്വം വഹിച്ചു.
പ്രെധാന പെരുന്നാൾ ദിവസമായ ജൂലൈ 3നു അഭി. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി മൂന്നിന്മേൽ കുർബാനയും പെരുന്നാൾ വാഴ്‌വിനും ശേഷം നേർച്ചവിളന്പോട് കൂടി ഈ വർഷത്തെ ഇടവക പെരുന്നാളിന് സമാപനം കുറിച്ചു.

Shares