ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ കബറടക്കം ഇന്ന്

കോയമ്പത്തൂർ ∙ ഓർത്തഡോക്‌സ് സഭയുടെ കാലം ചെയ്ത മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ (65) കബറടക്കം ഇന്നു രാവിലെ 10-നു കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഭൗതിക ശരീരം ഇന്നലെ രാത്രി വൈകി കോയമ്പത്തൂരിലെത്തിച്ചു. മാതാവ് അച്ചാമ്മയും സഹോദരങ്ങളും കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. രാവിലെ ആറുമണിക്ക് വിശുദ്ധകുര്‍ബാനയും 10 മണിക്ക് ശവസംസ്‌കാര സമാപന ശുശ്രൂഷയും നടക്കും

ഇന്നലെ ബിലാത്തികുളം സെന്‍റ് ജോർജ് കത്തീഡ്രലിലെ പൊതുദർശനത്തിനു ശേഷം വിലാപയാത്രയായാണു മാർ തെയോഫിലോസിന്‍റെ ഭൗതികശരീരം കോയമ്പത്തൂരിലേക്കെത്തിച്ചത്. ഒട്ടേറെ ഇടവകകളിലും പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലമ്പാർ ഭദ്രാസനാധിപയായിരുന്ന അഭി. സഖറിയാസ് മാർ തെയോഫിലോസ് തിരുമേനി വേർപ്പാടിയിൽ ദുഃഖരേഖപ്പെടുത്തി കൊണ്ട് ഇന്ന് (26-10-2017) മലങ്കര ഓർത്തഡോക്സ് സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയ്ക്ക് കോഴിക്കോടിന്‍റെ യാത്രാമൊഴി.

കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയ്ക്ക് കോഴിക്കോടിന്‍റെ യാത്രാമൊഴി. ചൊവ്വാഴ്ച അന്തരിച്ച മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ബിലാത്തികുളം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍കൈയെടുത്തിരുന്ന മെത്രാപ്പൊലീത്തയെ അവസാനനോക്കിനായി വിവിധ മേഖലകളില്‍നിന്ന് നിരവധി ആളുകളാണ് പുലര്‍ച്ചെമുതല്‍ എത്തിയത്. വിശുദ്ധ കുര്‍ബാനയ്ക്കും ശവസംസ്‌കാര ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് 12-ഓടെ ഭൗതികശരീരം കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.

വിശുദ്ധ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ തേവോദോസിയാസ് മെത്രാപ്പൊലീത്ത കാര്‍മികത്വംവഹിച്ചു. പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് , ഡോ. എബ്രഹാം മാര്‍ സെറാഫിം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യാക്കൂബ് മാര്‍ ഏലിയാസ്, ജ്വോഷ്വാ മാര്‍ നിക്കോദീമോസ് തുടങ്ങിയവര്‍ സംസ്‌കാരശുശ്രൂഷ നടത്തി.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് , മാത്യൂസ് മാര്‍ തേവോദോസിയാസ് മെത്രോപ്പൊലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ജോഷ്വാ മാര്‍ നിക്കോദീമോസ്, ബിഷപ്പ് എമിറേറ്റ്‌സ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി, ഫാ. തോമസ് കുര്യന്‍ (മലബാര്‍ ഭദ്രാസന സെക്രട്ടറി), ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ (മലബാര്‍ വൈദികസംഘം സെക്രട്ടറി), വര്‍ഗീസ് പുന്നക്കൊമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് പനക്കല്‍(വികാരി ജനറല്‍) തുടങ്ങിയവര്‍ അനുശോചനസമ്മേളനത്തില്‍ തെയോഫിലോസ് തിരുമേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

ബിലാത്തികുളം കത്തീഡ്രലിൽ ചേർന്ന അനുശോചനയോഗത്തിൽ എം.ഐ. ഷാനവാസ് എം.പി, വീണാ ജോർജ് എം.എൽ.എ, ഡപ്യൂട്ടി മേയർ മീര ദർശക്, കൗണ്‍സിലര്‍ നവ്യ ഹരിദാസ്, ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദീഖ് എന്നിവർ പങ്കെടുത്തു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ റീത്ത് സമർപ്പിച്ചു.

പ്രകൃതിയെ സ്നേഹിച്ച മാർ തെയോഫിലോസ്.

കോട്ടയം ∙ കലക്ടറേറ്റിലെ ശലഭാരണ്യത്തിൽ സ്ഥിരം സന്ദർശകനായിരുന്നു ഡോ. സഖറിയാസ് മാർ തെയോഫിലോസ്. ശലഭാരണ്യത്തിന്റെ നിർമാണഘട്ടത്തിൽ അദ്ദേഹം കലക്ടറേറ്റ് സന്ദർശിക്കുകയും ഔഷധസസ്യ ഉദ്യാനത്തിന്‍റെ നിർമാണത്തിന് ആവശ്യമായ തുക ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസിനു സംഭാവന നൽകുകയും ചെയ്തിരുന്നു.

Shares
error: Thank you for visiting : www.ovsonline.in