പെരുമ്പാവൂർ പള്ളി:യാക്കോബായ ഹർജികൾ ചെലവ് സഹിതം തള്ളി

കൊച്ചി : മലങ്കര ഓർത്തഡോക്സ്‌ സഭ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ധീര രക്തസാക്ഷി മലങ്കര വർഗ്ഗീസിന്റെയും തോട്ടപ്പാട്ട് ഉതുപ്പ് കുര്യാക്കോസിന്റെയും മാതൃ ഇടവകയും അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയവുമായ പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിക്കെതിരെ ഹർജികൾ ചെലവ് സഹിതം തള്ളി. പെരുമ്പാവൂർ പള്ളിക്കേസ് നിലനിൽക്കുകയില്ലെന്നും  കേസ് എറണാകുളം ജില്ലാ കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു വിഘടിത യാക്കോബായ വിഭാഗമാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ പള്ളിയിൽ വിഘടിത വിഭാഗം നടത്തുന്നത് സുപ്രീം കോടതി വിധിക്കെതിരായ  സമാന്തര ഭരണം, ശാശ്വത നിരോധനം ഏർപ്പെടുത്തണം ആവശ്യവുമായി ഓർത്തഡോക്സ്‌ സഭ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നിതിനിടെയാണ് ഈ നീക്കമെന്നാണ്  ശ്രദ്ധേയം.റവ.തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ കേസുമായി മുമ്പോട്ട് പോകുമെന്ന് ഭാരവാഹികൾ ഓവിഎസ് ഓൺലൈനെ അറിയിച്ചു. ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ.തോമസ് അധികാരം ഹാജരായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in