നവീകരിച്ച ബ്രഹ്മവാര്‍ കത്തീഡ്രലിന്‍റെ കൂദാശ വ്യാഴാഴ്ച്ച

ഉടുപ്പി (കര്‍ണാടകം) : നവീകരിച്ച ബ്രഹ്മവാര്‍ സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ വിശുദ്ധ കൂദാശ ജനുവരി 11,12 (വ്യാഴം,വെള്ളി) തീയതികളിലായി നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ കൂദാശ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിക്കും.പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യാക്കോബ് മാര്‍ ഏലിയാസ് (ബ്രഹ്മവാര്‍ ഭദ്രാസനം),ഗീവര്‍ഗീസ് മാര്‍ കൂറിലോസ്(ബോംബൈ ഭദ്രാസനം),ജോസഫ്‌ മാര്‍ ദിവന്നാസ്യോസ്(കല്‍ക്കട്ട ഭദ്രാസനം),ഗീവര്‍ഗീസ് മാര്‍ യൂലിയോസ്(അഹമ്മദാബാദ് ഭദ്രാസനം),അബ്രഹാം മാര്‍ സെറാഫിം(ബാംഗളൂര്‍ ഭദ്രാസനം) സഹ കാര്‍മ്മീകരായിരിക്കും.

വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് കൊടിയേറ്റ് നിര്‍വഹിക്കും.5 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയ്ക്കും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം.തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന കൂദാശ ശുശ്രൂഷകളുടെ ഒന്നാം ഭാഗം പൂര്‍ത്തീകരിക്കും.വെള്ളിയാഴ്ച രാവിലെ 5.30 മണിക്ക് രാത്രി പ്രാര്‍ത്ഥന,6 മണിക്ക് പ്രഭാത പ്രാര്‍ത്ഥന,7 മണിക്ക് കൂദാശയുടെ രണ്ടാം ഭാഗത്തിന്‍റെ പൂര്‍ത്തീകരണം.8.30 മണിക്ക് വി.കുര്‍ബ്ബാന.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിയുടെ അധ്യക്ഷതയില്‍ 11.30 മണിക്ക് ചേരുന്ന പൊതു സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.രാമലിങ്ക റെഡി (ആഭ്യന്തര വകുപ്പ് – മന്ത്രി,കര്‍ണാടകം),കെ.ജെ ജോര്‍ജ് (ബംഗളൂരൂ ഡെവലപ്പ്മെന്റ് ആന്‍ഡ്‌ ടൌണ്‍ പ്ലാനിംഗ് – മന്ത്രി,കര്‍ണാടകം),പ്രമോദ് മട്വരാജ് (ഉടുപ്പി ജില്ലയുടെ ചുമതല,ഫിഷറീസ്,യൂത്ത് സര്‍വീസസ് – മന്ത്രി,കര്‍ണാടകം),സഭാ സ്ഥനികളായ അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍,വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോണ്‍,  സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ തുടങ്ങി അനവതി വിശിഷ്ട അതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 

error: Thank you for visiting : www.ovsonline.in