കുറിഞ്ഞിയില്‍ സംഘര്‍ഷം : എട്ട് വിഘടിതര്‍ക്കെതിരെ കേസെടുത്തു

കുറിഞ്ഞി സെന്‍റ്   പീറ്റേഴ്സ് ആന്‍ഡ്‌  സെന്‍റ്  പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ നോട്ടീസ് വിതരണം  ചെയ്യുന്നതിനിടെ പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍  പെരുന്നാള്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റെജി പൊട്ടയ്ക്കലിനെ മര്‍ദ്ദിച്ചു.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം റെജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു.കുറിഞ്ഞി പള്ളിയില്‍ ഡിസംബര്‍ 10,11 തീയതികളിലാണ് പെരുന്നാള്‍ നടത്തുന്നത്.അതേസമയം മര്‍ദ്ദിച്ച എട്ട് വിഘടിതര്‍ക്കെതിരെ പുത്തന്‍ക്കുരിശ് പോലീസ് കേസെടുത്തു.പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ റെജി കോലഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.പള്ളി പൂട്ടിക്കുക  ഗൂഡലക്ഷ്യമാണ്‌ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെത് – ഭക്ത  സംഘടനകളുടെ ഭാരവാഹികള്‍  ഓവിഎസ് ഓണ്‍ലൈനോട് പറഞ്ഞു. ആക്രമണത്തില്‍  ഇടവക ,കണ്ടനാട് ഈസ്റ്റ്‌  ഭദ്രാസന  നേതൃ യോഗങ്ങള്‍ പ്രതിഷേധിക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവിശ്യപ്പെട്ടു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

Shares
error: Thank you for visiting : www.ovsonline.in