മൂന്ന് നോമ്പാചരണവും, സുവിശേഷ മഹായോഗവും

ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടത്തിവരാറുള്ള മൂന്ന് നോമ്പാചരണവും, സുവിശേഷ മഹായോഗവും പതിവുപോലെ ഈ വർഷവും 2019 ഫെബ്രുവരി 11, 12, 13 (തിങ്കൾ, ചൊവ്വാ, ബുധൻ) എന്നീ ദിവസങ്ങളിൽ പഴയ പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. 14-ാം തീയതി വ്യാഴാഴ്ച്ച വി. കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. വചന ശുശ്രൂഷയ്ക്ക് ഫ. സാംസൺ സൈമൺ മേലേത്ത് കോഴഞ്ചേരി നേതൃത്വം നൽകുന്നതായിരിക്കും. ഈ ദിവസങ്ങളിൽ പതിവുപോലെ പ്രഭാത നമസ്കാരം, ധ്യാനം, ഉച്ച നമസ്ക്കാരം, സന്ധ്യാനസ്ക്കാരം, വചന ശുശ്രൂഷ, അത്താഴ സദ്യയും ഉണ്ടായിരിക്കുന്നതാണ്. മൂന്നു നോമ്പാചരണത്തിലും, വചന ശുശ്രൂഷയിലും എല്ലാ വിശ്വാസികളും കുടുംബസമേതം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി ഫാ. കെ.പി. ഐസക്ക് കണ്ടത്തിൽ പുത്തൻപുരയിൽ.

 

error: Thank you for visiting : www.ovsonline.in