ചാത്തമറ്റം ശാലേം പളളി : വിഘടിത വിഭാഗം ഹൈക്കോടതിയിൽ കൊടുത്ത അപ്പീല്‍ തള്ളി

ചാത്തമറ്റം: അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം പള്ളി മലങ്കര സഭയ്ക്ക് പൂർണമായും അവകാശപ്പെട്ടതാണ് എന്ന് ഹൈക്കോടതിയും. വിഘടിത വിഭാഗക്കാര്‍ക്ക്  നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിന് എതിരെ വിഘടിത വിഭാഗം ഹൈക്കോടതിയിൽ കൊടുത്ത കേസ് തള്ളി ഉത്തരവായി. സമാന്തര ഭരണം നടത്തി കൊണ്ടിരുന്ന ( ഒന്നിടവിട്ട് തവണ നടത്തുന്ന പള്ളി) പള്ളി  ആയിരുന്നു ഇത് 

ബഹു സുപ്രിം കോടതിയിൽ നിന്നുണ്ടായ ജൂലായ് 3 വിധി ഈ പള്ളിയിലും നടപ്പാക്കണം എന്നാവശ്യപ്പെട്ട് വികാരി ഫാ. ബിനോയ് വർഗീസ് സമർപ്പിച്ച ഹർജിയിൽ പാരലൽ സർവീസ് പാടില്ല എന്ന സുപ്രിം കോടതി വിധിയുടെ നടത്തിപ്പ് ഈ പള്ളിയിലും നടപ്പാക്കണം എന്ന കണ്ടെത്തലിൽ ഒന്നിടവിട്ട തവണകളിൽ ഇതുവരെ നടന്നു വന്ന യാക്കോബായ സർവ്വീസ് അവസാനിപ്പിച്ച് ബഹു മൂവാറ്റുപുഴ മുൻസിഫ് കോടതി കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനു എതിരെ ആണ് യാകോബ വിഭാകം ഹൈ കോടതിയെ സമീപിച്ചത്.

ജൂലൈ മൂന്നിലെ ബഹു. സുപ്രീം കോടതി വിധിക്ക് ശേഷം   മലങ്കര സഭയുടെ പള്ളികള്‍ക്ക് അവകാശം ഉന്നയിച്ചു ഇപ്പോഴും തവണ വ്യവസ്ഥയില്‍ പള്ളിയില്‍ ആരാധന നടത്തുന്നവരെ, പള്ളിയില്‍ നിന്നും പുറത്താക്കുന്ന ആദ്യത്തെ പള്ളി ആയി മാറുന്നു ചാത്തമറ്റം ശാലേം പള്ളി.

error: Thank you for visiting : www.ovsonline.in