ശാശ്വത സമാധാനത്തിന് സഭ ഒന്നാകണം: കാതോലിക്കാ ബാവാ

കോട്ടയം: സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. യാക്കോബായ സഭ ഇതു തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം.

തൃശൂർ ചാലിശ്ശേരി പളളി സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ഈ ലക്ഷ്യത്തിലേക്ക് സഭയെ നയിക്കണം. സമാന്തര ഭരണ സംവിധാനങ്ങൾ നിലനിർത്താനും നിയമനടപടികൾ ആവുന്നത്ര താമസിപ്പിക്കാനുമായി ഏതു തന്ത്രവും സ്വീകരിക്കുന്ന സമീപനം ജനാധിപത്യത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. തീർപ്പാക്കപ്പെട്ട വാദമുഖങ്ങൾ വീണ്ടും ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കുകയല്ല, കോടതിവിധി പൂർണമായി പാലിക്കുകയാണ് ആവശ്യം.

കോതമംഗലം പളളിക്കേസിൽ യാക്കോബായ സഭ സ്വീകരിച്ച നിലപാടുകൾ പിഴ ശിക്ഷ വിളിച്ചു വരുത്താനിടയാക്കി. തൃശൂർ ഭദ്രാസനത്തിലെ മാന്ദാമംഗലം പളളിയിലുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. കോടതിവിധിയുടെ പിൻബലത്തോടെ പള്ളിയിൽ പ്രവേശിക്കാനെത്തിയ യൂഹാനോൻ മാർ മിലിത്തിയോസും വിശ്വാസികളും പുറത്തിരിക്കേണ്ടി വന്നു, മാത്രമല്ല ആക്രമിക്കപ്പെടുകയും ചെയ്‌തു. പൊലീസ് സംവിധാനം നിഷ്‌ക്രിയമായി നിലകൊണ്ടതു മൂലമാണ് പ്രശ്‌നങ്ങൾ അതീവ രൂക്ഷമായത്. ഇതിൽ സഭയുടെ ശക്തമായ പ്രതിഷേധമറിയിക്കുന്നതായും കാതോലിക്കാ ബാവാ പറഞ്ഞു.Copyright- www.ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ചാലിശ്ശേരി പള്ളി: ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ യാക്കോബായ സഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു. കയ്യൂക്ക് ഉപയോഗിച്ച് വിധി അട്ടിമറിക്കാൻ ശ്രമിക്കരുത്.

മലങ്കര സഭയ്ക്കു കീഴിലെ എല്ലാ പള്ളികളും 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവായിരുന്നു. പിറവം പള്ളിക്കേസിൽ വിധി പറഞ്ഞത് ജസ്റ്റിസ് അരുൺ മിശ്ര ആയിരുന്നു. കട്ടച്ചിറ പള്ളിക്കേസ് വാദം കേട്ട മൂന്നംഗ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സിൻഹ. സുപ്രീം കോടതിയിൽ ഓർത്തഡോക്സ് സഭയ്ക്കായി ചന്ദേർ ഉദയ്സിങ്, ഇ.എം. സദറുൽ അനം യാക്കോബായ സഭയ്ക്കു വേണ്ടി വി. ഗിരി, നിഷേ രാജൻ എന്നിവർ ഹാജരായി

error: Thank you for visiting : www.ovsonline.in