കാതോലിക്കാ (സഭാ) ദിനാചരണം മാര്‍ച്ച് 18ന്

വായനക്കാര്‍ക്ക്  ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ (ഓ.വി.എസ്) ന്‍റെ കാതോലിക്കാദിനാശംസകള്‍....!

മലങ്കര ഓര്‍ത്തഡോക്സ് സഭ  കാതോലിക്കാ ദിനം അഥവാ സഭാ ദിനം  മാര്‍ച്ച് 18ന് ആചരിക്കുന്നു. പരി. വലിയനോമ്പിലെ 36-മത്  ഞായറാഴ്ച്ച  സഭാദിനമായി  ആചരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ പിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ ഏറ്റുചൊല്ലും .

കാതോലിക്കദിന പ്രതിജ്ഞ  

ഞാന്‍ കര്‍ത്താവിന്റെ സഭയാകുന്ന/മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയിലെ അംഗമാകുന്നു.ഇന്ത്യയില്‍ ഈ സഭ സ്ഥാപിച്ചത് /കര്‍ത്താവിന്റെ ശിഷ്യനായ/വി.മാര്‍ത്തോമ്മാ ശ്ലീഹയാണ്‌/സത്യ വിശ്വാസം/ഭംഗം കൂടാതെ കാക്കുന്ന /എന്‍റെ സഭയുടെ /മഹത്തായ പാരമ്പര്യത്തില്‍ /ഞാന്‍ അഭിമാനം കൊള്ളുന്നു. സഭക്ക് ദൈവം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ /കാതോലിക്ക സിംഹാസനത്തോടും അതില്‍ വാണരുളുന്ന /പരിശുദ്ധ കാതോലിക്ക ബാവ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ തിരുമേനിയോടും /ഇടവക മെത്രാപ്പോലീത്ത അഭിവദ്യ…………………………..തിരുമേനിയോടും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടും /സുന്നഹദോസ്  അംഗങ്ങളായ /എല്ലാ തിരുമേനിമാരോടും ഉള്ള  ഭക്തിയും കൂറും /ഞാന്‍ ആവര്‍ത്തിച്ചുറപ്പിച്ചു പ്രഖ്യാപിക്കുന്നു.

ഞാന്‍ എന്റെ സഭയെ സ്നേഹിക്കുന്നു.ഞാന്‍ എന്‍റെ സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും/എന്തു ത്യാഗം സഹിച്ചും/ഞാന്‍ എന്‍റെ സഭയുടെ/അഖണ്ഡതയും സ്വാതന്ത്ര്യവും കാക്കും.

മാര്‍ത്തോമ്മാ ശ്ലീഹയുടെ സിംഹാസനം നീണാള്‍ വാഴട്ടെ.

(മൂന്ന് പ്രാവശ്യം)

ജയ്‌ ജയ്‌ കാതോലിക്കോസ്

(മൂന്ന് പ്രാവശ്യം) 

                             

 

Shares
error: Thank you for visiting : www.ovsonline.in