പെരുമ്പാവൂരില്‍ സഭാദിനാചരണവും 38-മത് മദ്ധ്യകേരള സുവിശേഷ യോഗവും

കൊച്ചി : പരിശുദ്ധ സഭയുടെ ധീര രക്ഷസാക്ഷി മലങ്കര വറുഗ്ഗീസിന്‍റെ മാതൃ ദേവാലയമായ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇടവകയുടെ കീഴിലുള്ള വട്ടയ്ക്കാട്ടുപടി മാര്‍ ഗ്രീഗോറിയോസ് കൊച്ചുപള്ളിയില്‍ നടത്തപ്പെടുന്ന 38-മത് മദ്ധ്യകേരള സുവിശേഷ യോഗത്തിന്‍റെ ഉദ്ഘാടനം മാര്‍ച്ച് 16 വൈകീട്ട് 7 മണിക്ക് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പ്രിന്‍സ് ഏലിയാസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം) നിര്‍വഹിക്കും. ഫാ.എബ്രഹാം കാരമേല്‍ (കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ) മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 17 ന് ഫാ.ഗീവര്‍ഗീസ് കാപ്പില്‍ (വികാരി,മുടവൂര്‍ പള്ളി) വചന പ്രഭാഷണം നടത്തും.

മാര്‍ച്ച് 18 ന് രാവിലെ ഏഴിന് പെരുമ്പാവൂര്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയെതുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിക്ക് അദ്ധ്യാത്മിക  സംഘടകളുടെ വിവിധ മത്സരങ്ങള്‍ . 4ന് കാതോലിക്കാദിനാചരണ പൊതു സമ്മേളനം സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോണി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യും. അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ.ബോബി വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. ഡോ.എം കുര്യന്‍ തോമസ്‌ കാതോലിക്ക ദിന സന്ദേശം നല്‍കുമെന്നു വികാരി റവ.അഡ്വ.തോമസ്‌ പോള്‍ റമ്പാന്‍ അറിയിച്ചു.

 

Shares
error: Thank you for visiting : www.ovsonline.in