സഭാജീവിതത്തെ വിശുദ്ധീകരിക്കുവാനുള്ള അവസരമായി മാറണം : പരി.കാതോലിക്ക ബാവ

കാതോലിക്കാദിനാചരണം വിശ്വാസികളുടെ വ്യക്തി ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും ,കുടുംബജീവിതങ്ങളെ നവീകരിക്കാനും,സമൂഹ ജീവിതത്തെ ക്രമീകരിക്കുവാനും ഇടയാകണമെന്നു മലങ്കര സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.മലങ്കര നസ്രാണികളുടെ ആത്മീയ ബോധ്യങ്ങള്‍ക്കും സംസ്കാരത്തിനും ഉചിതമായ രീതിയില്‍ സഭാദിനാചരണം മാതൃകാപരമായി ക്രമീകരിക്കുവാന്‍ വികാരിമാരും ഭരണ സമിതി അംഗങ്ങളും ഉത്സാഹിക്കണം.സഭാ ജീവിതത്തെ വിശുദ്ധീകരിക്കുവാനുള്ള അവസരമായി കാതോലിക്കാ ദിനാചരണം മാറണമെന്നു പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പന വായിക്കാം →  Kalpana 2018

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കാതോലിദിനപ്പിരിവ് നിധിയുടെ കണക്കുകള്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി ആചരിക്കും. 30 ഭദ്രാസനങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ധനരുടെ ഉന്നമനത്തിനും, വൈദീകരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുളള കാതോലിക്കാദിന പിരിവ് ശേഖരണം എന്നിവ നടക്കും.കാതോലിക്കാദിനാചരണത്തിന്‍റെ സഭാതല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  വിവാഹസാഹയ വിതരണത്തോടെ പരുമല സെമിനാരിയില്‍ നിര്‍വഹിക്കും.

 സഭാ സെക്രട്ടറിയുടെ വിജ്ഞാപനം  വായിക്കാം →  CDC 2018

ഭവനനിര്‍മ്മാണ സഹായം, വിവാഹസഹായം, നിര്‍ധനര്‍ക്കുളള വാര്‍ദ്ധക്യകാല പെന്‍ഷന്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വിവിധ കര്‍മ്മപദ്ധതികള്‍ക്കായി 10 കോടി രൂപ സമാഹരിക്കുവാനുളള ശ്രമത്തില്‍ സഭാംഗങ്ങള്‍ കഴിവനുസരിച്ച് സംഭാവന നല്‍കിക്കൊണ്ട് സഹകരിക്കണമെന്ന് സഭാ (അസോസിയേഷന്‍) സെക്രട്ടറി ബിജു ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

 

Shares
error: Thank you for visiting : www.ovsonline.in