ബാംഗ്ലൂരിൽ യുവജനങ്ങൾക്കായി ഏകദിന കോൺഫറൻസ് ; ആശംസകളുമായി മാർ സെറാഫിം

ബംഗളൂരു : ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം -വിദ്യാർത്ഥി പ്രസ്ഥാനം ബാംഗ്ലൂർ ഭദ്രാസന കമ്മിറ്റികളുടെ സംയുക്തയാഭിമുഖ്യത്തിൽ ഏക ദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഇന്ദിരാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ തീർത്ഥാടന കേന്ദ്രത്തിൽ ഒക്ടോബർ 2 ന് രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന കോൺഫറൻസിന്റെ ചിന്താവിഷയം ‘ഗൂഗിൾ ഗോഡ്’എന്നതാണ്. സഞ്ജയ്‌ റാഫേൽ വർഗീസ് സെക്ഷൻ നയിക്കും. കോൺഫിറൻസിന് ആശംസകൾ നേർന്ന് ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഫേസ്ബുക്കിൽ പ്രതികരിച്ചു. ഇത് ഫലപ്രദമായ ദിവസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട അഭിവന്ദ്യ തിരുമേനി ഒരു ഓർത്തഡോക്സ്‌ സുഹൃത്തിനെ കൂടി കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

Shares
error: Thank you for visiting : www.ovsonline.in