ചുഴലികാറ്റിൽ അർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിനു വൻ നാശനഷ്ടം.

തൃശ്ശൂര്‍: കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു.  നിരവധി പേര്‍ക്ക് പരിക്കേറ്റു.

പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണു. പള്ളിയില്‍ പൊതുയോഗം നടക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 15 പേര്‍ക്ക് പരിക്കേറ്റു. .മേല്‍ക്കൂരയിലെ ഓടുകള്‍ തലയില്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിയുടെ മതിലിന്റെ ഒരു വശം തകരുകയും ചെയ്തു. ഞായറാഴ്ച കുർബാന കഴിഞ്ഞ് ആൾക്കാർ പുറത്തിറങ്ങിയ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി.  ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി അഭി.ബിഷപ്പ് മാർ റാഫേൽ തട്ടിൽ മന്ത്രി ശ്രീ എ സി മോയിതീൻ എന്നിവർ സന്ദർശിക്കുന്നു.

വിവരമറിഞ്ഞു പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പള്ളിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആർത്താറ്റ്, കുന്ദംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിൽ മഴയും കാറ്റും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഹോളിക്രോസ് പള്ളി, സെന്റ് തോമസ് പള്ളി, സെന്റ് തോമസ് എൽപി സ്കൂൾ എന്നിവയ്ക്ക് ചുഴലിക്കാറ്റിൽ ഭാഗിക നാശമുണ്ടായി. കുന്ദംകുളത്ത് പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങൾക്ക് നാശം സംഭവിച്ചു. രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ കാറ്റു വീശിയത്. എസിടിഎസ് പ്രവർത്തകർ ആംബുലൻസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല..

 

Photos :  Teetus P Samu

error: Thank you for visiting : www.ovsonline.in