അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

അഡലൈഡ്: ഓസ്ട്രേലിയയില്‍  മലങ്കര സഭയ്ക്ക് സ്വന്തമായി  ഒരു ദേവാലയം കൂടി. അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) ദേവാലയവും അനുബന്ധ ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നുസൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി സമൂഹത്തിൻ്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഇതിന് കൈവരും എന്നതിൽ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. ഇടവക മെത്രാപ്പോലീത്ത മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ ശക്തമായ പിന്തുണയും, ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാമിൻ്റെ നേതൃത്വവും, മാനേജിങ് കമ്മിറ്റി-ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അക്ഷീണമായ പ്രയത്നവും ഇടവക ജനങ്ങളുടെ സഹകരണവും മൂലമാണ് സ്വന്തമായ ദേവാലയം എന്നത് യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് ദേവാലയ കൂദാശക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ അഡലൈഡ് ദേവാലയം മുന്നേറുന്നു.

2007-ൽ ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ മെൽബൺ കത്തീഡ്രൽ വികാരി ആയിരുന്ന വെരി റവ.ജോസഫ് തളിയപ്പറമ്പിൽ കോർ-എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് അഡലൈഡിൽ ആരാധന ആരംഭിക്കുന്നത്. തുടർന്ന് 10 വർഷമായി റവ.ഫാ.കെ.വൈ.ചാക്കോ, റവ.ഫാ.ചാൾസ് ജേക്കബ്, റവ.ഫാ.ഷിനു കെ.തോമസ്, റവ.ഫാ.ഫ്രഡിനാർഡ് പത്രോസ്, റവ.ഫാ.പ്രദീപ് പൊന്നച്ചൻ, റവ.ഫാ.സജു ഉണ്ണൂണ്ണി എന്നീ ബഹുമാന്യരായ വൈദീകർ മെൽബൺ കത്തീഡ്രലിൽ നിന്നും വന്ന് വിശുദ്ധ ആരാധന അർപ്പിച്ചു വന്നു. 2017 ഓഗസ്റ്റിൽ ആണ് അഡലൈഡ് ഇടവകയുടെ പുതിയ വികാരിയായി റവ.ഫാ.അനിഷ് കെ.സാമിനെ മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി നിയമിച്ച് കൽപന പുറപ്പെടുവിക്കുന്നത്

Shares
error: Thank you for visiting : www.ovsonline.in