അനീതിക്കെതിരെ പ്രത്യക്ഷ സമരവുമായി ഓർത്തഡോക്സ്‌ സഭ

കൊച്ചി : മലങ്കര ഓർത്തഡോക്സ്‌ സഭക്കെതിരായ നീതി നിഷേധത്തിനെതിരെ പ്രത്യക്ഷ സമരം. കോതമംഗലം,പിറവം,നാഗഞ്ചേരി തുടങ്ങിയ പള്ളികളിൽ കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതികരണമായിയാണ് പെരുമ്പാവൂരിൽ നിലപാട് കടുപ്പിച്ചിരിക്കുന്നത്. പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഇടവക മക്കൾ നടത്തുന്ന സമരത്തിന് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന സഭ സമിതികളുടെ അടിയന്തിര യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പരിശുദ്ധ സഭയുടെ നേതൃത്വത്തിലും ബന്ധപ്പെട്ട സമിതികളുടേയും സഹകരണത്തോടെ സമരം ശക്തമായി മുമ്പോട്ട് കൊണ്ടു പോകാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിശ്ചയിച്ചു. നീതി നിഷേധം ലോക് സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സഭാ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മെത്രാപ്പോലീത്തമാരുടെ സഹകരത്തോടെ റിലേ സത്യാഗ്രഹം ആരംഭിക്കുകയും ശനിയാഴ്ച്ച ഭദ്രാസന കേന്ദ്രങ്ങളിൽ വൈദീകരുടെയും – ഭക്ത സംഘടന പ്രവർത്തകരുടേയും സംയുക്തമായി വിശദീകരണ യോഗം വിളിക്കും.ഞായറാഴ്ച്ച നീതി നിഷേധത്തെ പറ്റി സഭാ മക്കൾക്കിടെ ബോധവത്ക്കരണത്തോടു കൂടിയ പ്രതിഷേധ ദിനാചരണം ആചരിക്കാനും തീരുമാനിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in