വിധി അട്ടിമറിക്കാൻ ഗൂഢശ്രമം ; ഉപസമിതിയുമായി സഹകരിക്കില്ല 

കോട്ടയം/തിരുവനന്തപുരം : മലങ്കര സഭ തർക്കത്തിൽ സുപ്രീം കോടതി വിധി അട്ടിമറിയ്ക്കാനും വെള്ളം ചേർക്കാനും ഗൂഢ ശ്രമം നടക്കുന്നെന്ന് തിരിച്ചറിഞ്ഞു  ഓർത്തഡോക്സ്‌ സഭ പ്രതികരണം. പരിശുദ്ധ സഭ നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുമെന്ന് ഓവിഎസ് ഓൺലൈന് വിവരം. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് രൂപീകരിച്ച മന്ത്രി സഭ ഉപസമിതിക്കെതിരെ വ്യാപക ആക്ഷേപങ്ങളുയർന്നിരിന്നു. സഭാ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് അനുകൂലമായി പക്ഷപാതകരമായി പ്രവർത്തിക്കുന്നുന്നെന്നും നീതി നിഷേധത്തിന് കൂട്ട് നിൽക്കുന്നുന്നെന്നും സഭ മാനേജിംഗ് കമ്മിറ്റിയിൽ അംഗങ്ങൾ  വിമർശനം ഉന്നയിച്ചിരുന്നു. സഭ മാനേജിംഗ് കമ്മിറ്റിയുടെയും വിശ്വാസികളുടെയും  വികാരം പൂർണ്ണമായി  ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്ന് പരിശുദ്ധ കാതോലിക്ക ബാവ വ്യക്തമാക്കിയത്. പിറവത്തും കോതമംഗലത്തും ഭരണകൂടത്തിന്റെ അറിവോടെ അരങ്ങേറിയ നാടകങ്ങൾ  സഭാ വിശ്വാസികളെ ഏറെ ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ മാന്നാമംഗലം,ചാലിശ്ശേരി പള്ളികളിലും കോടതി വിധി നടപ്പാക്കിയില്ല. ഏറ്റവും ഒടുവിൽ പെരുമ്പാവൂർ പള്ളിയിൽ കോടതി വിധി കാറ്റിൽ പറത്തി  പരിശുദ്ധ സഭക്ക്‌ തുടർന്ന് വന്ന ആരാധന ക്രമീകരണവും അട്ടിമറിക്കുകയായിരുന്നു. കയ്യേറ്റക്കാർ അകത്തും ഉടമസ്ഥർ പുറത്തും സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്.

ഇതിനിടെ കായംകുളത്തെ  കട്ടച്ചിറ സെന്റ് മേരീസ്  എറണാകുളത്തെ  വരിക്കോലി സെന്റ് മേരീസ് എന്നീ പള്ളികളിൽ  പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ സമർപ്പിച്ച ഹർജിയെയും സർക്കാർ എതിർത്തു. സീനിയർ ഗവ.പ്ലീഡർ ഹാജരാകേണ്ട കേസിൽ സ്റ്റേറ്റ് അറ്റോർണിയുടെ രംഗ പ്രവേശനം സർക്കാർ താത്പര്യം വ്യക്തമാക്കുന്നു. ബാലിശമായ  വാദങ്ങൾ യാക്കോബായ വിഭാഗത്തെ പരസ്യമായി  പിന്താങ്ങിയുള്ളതും. ഒരു ഘട്ടത്തിൽ കോടതി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇക്കേസിൽ ഇന്നലെ അനുകൂല  ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ്  ഇന്ന് സമിതി ചേരാൻ തീരുമാനമെന്നും പ്രസക്തം. തുടർന്ന് ഇതേക്കുറിച്ചു അറിയില്ലെന്ന് മാധ്യങ്ങളോടുള്ള ആദ്യ പ്രതികരണം. ‘നാലഞ്ച് പള്ളികളിൽ കോടതി വിധി നടപ്പാക്കി, അത്രയും മതിയെന്നും ‘ യാക്കോബായ വിഭാഗത്തിനായി  ചരട് വലിക്കുന്ന  സിപിഎം നേതാവ് മാസങ്ങൾക്ക് മുൻപ്  എറണാകുളത്ത്  അദ്ധ്യാപക പോഷക സംഘടനയുടെ യോഗത്തിൽ (റിപ്പോർട്ട് വായിക്കാം – പ്രസ്താവിച്ചിരുന്നു). ഇയാൾ ഇന്നലെ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ഫെയിസ്ബുക്ക് ലൈവിൽ സഭ തർക്ക ചോദ്യങ്ങളോട് പ്രതികരിക്കാതെയുമിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in