കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും പ്രശാന്തം സെന്റർ ഉദ്ഘാടനവും 10 ന്

കോട്ടയം : മലങ്കര ഓർത്തഡോക്സ്‌ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും കുടുംബ സംഗമവും പ്രശാന്തം പാലിയേറ്റീവ് കെയർ സെന്ററിന്റെ  ഉദ്ഘാടനവും 10 ന് പെരുവയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വൈകീട്ട് 3 ന് പൊതു  സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശാന്തം പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.മാർ പക്കോമിയോസ് രജത ജൂബിലി പദ്ധതി പ്രഖ്യാപനവും വെബ്സൈറ്റ്   ഉദ്ഘാടനവും ഇന്നസെന്റ് എം പി ചെയ്യും.

ഭദ്രാസന അധിപൻ  ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് മെത്രാപ്പോലീത്ത  അധ്യക്ഷനാകുന്ന സമ്മേളനത്തിൽ മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് (കൽക്കട്ട ഭദ്രാസനം),ജോഷ്വാ മാർ നിക്കോദിമോസ് (നിലക്കൽ ഭദ്രാസനം).മോൻസ് ജോസഫ് എംഎൽഎ,ഫാ.ഡോ.ടി.ജെ ജോഷ്വ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും ജന പ്രതിനിധികളും പങ്കെടുക്കും.

ഭദ്രാസനത്തിന്റെ പതിനഞ്ചാമത്തെ പ്രസ്‌ഥാനമാണു പെരുവ വില്ലേജ്‌ ഓഫീസിനു സമീപം നിര്‍മ്മിക്കുന്ന പ്രശാന്തം പാലിയേറ്റീവ്‌ കെയര്‍ സെന്റെര്‍. ഇവിടെ നൂറോളം ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌. മാനസികാരോഗ്യ വൈകല്യമുള്ള രോഗികളെ സൗജന്യമായി ശുശ്രൂഷിക്കുന്നതിനു സഭയുടെ നേത്യത്വത്തില്‍ കാരിക്കോട്‌ കൈയ്യൂരിക്കല്‍ ജംങ്‌ഷന്‌ സമീപം പ്രസന്നം മാനസികാരോഗ്യ പരിപാലന കേന്ദവും  ആരംഭിച്ചിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  മുന്നോടിയായി കൊടിഘോഷ യാത്ര 9 ന് 3 മണിക്ക് പരി.മുറിമറ്റത്തിൽ ബാവ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ നിന്നാരംഭിക്കും.

error: Thank you for visiting : www.ovsonline.in