മഴുവന്നൂരില്‍ ഇടവകാംഗങ്ങള്‍ മാതൃ സഭയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നു

പെരുമ്പാവൂര്‍ : പാത്രിയര്‍ക്കീസ് വിഭാഗം കൈയ്യേറിയിരിക്കുന്ന മഴുവന്നൂര്‍ സെന്‍റ്  തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ പൊട്ടിത്തെറി.1934 സഭ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തണം,2002 ലെ ഭരണഘടന പ്രകാരം  തിരഞ്ഞെടുപ്പ് നടത്തുന്നത് വിലക്കണം എന്നീ ആവിശ്യങ്ങള്‍  ഉന്നയിച്ചാണ്   യാക്കോബായ വിഭാഗത്തിലെ  ഇടവക അംഗങ്ങള്‍  പെരുമ്പാവൂര്‍ സബ്  കോടതിയെ സമീപിച്ചത്.

ഈ വരുന്ന 13-നാണ് സമാന്തര  പൊതു യോഗം  വിളിച്ചു ഏകപക്ഷീയമായി   തിരഞ്ഞെടുപ്പ് നടത്താന്‍ കൈയ്യേറ്റക്കാര്‍ ശ്രമിച്ചതാണ് ഇടവകാംഗങ്ങളെ ചൊടിപ്പിച്ചത്. പരാതിയുമായി പ്രാദേശിക ഘടകത്തെയും മെത്രാപ്പോലീത്തയേയും  സമീപിച്ചെങ്കിലും പാര്‍ശ്വവര്‍ത്തികളെ സംരക്ഷിക്കുന്ന നിലപാടായിരിന്നു കൈകൊണ്ടത്. 1998 ൽ  1934-ലെ  ഭരണഘടനയും 95 ലെ സുപ്രിം കോടതി വിധിയും അംഗീകരിച്ചിട്ടുണ്ടെന്നും 2017 ജൂലൈ 3 ലെ  സുപ്രീംകോടതി വിധിയനുസരിച്ച് സമാന്തര ഭരണമാണ് മഴുവന്നൂര്‍ പള്ളിയില്‍ നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹർജിയിൽ പ്രാഥമിക  വാദം കേട്ട കോടതി അടിയന്തിര നോട്ടീസ് അയക്കാനും 11 ന് കേസ് പരിഗണിക്കുന്നതിനും തീരുമാനിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. തോമസ് അധികാരം ഹാജരായി.അങ്കമാലി ഭദ്രാസനത്തിലെ ഈ ദേവാലയത്തിൽ ഒരു വൈദീകനും നൂറിൽ അധികം ഓർത്തഡോക്സ്‌ അനുഭാവികളും ഉണ്ടായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

Shares
error: Thank you for visiting : www.ovsonline.in