യാക്കോബായ വിഭാഗത്തെ വലിച്ചു കീറിയൊട്ടിച്ച്  ഹൈക്കോടതി

ഗൂഢ ലക്ഷ്യത്തോടെ നീതി നിർവ്വഹണ സംവിധാനത്തെ ദുരുപയോഗം  ചെയ്യാനുള്ള നീക്കമാണ്  യാക്കോബായ വിഭാഗത്തിന്റേതെന്ന്  ഹൈക്കോടതി. അത് തെറ്റാണെന്നും മുളയിലേ നുള്ളി കളയേണ്ടതാണെന്നും നിരീക്ഷണം. കോതമംഗലം ചെറിയ പള്ളിയിൽ  മതപരമായ ചടങ്ങുകൾക്കും ഭരണ നിർവ്വഹണത്തിനും  വികാരി തോമസ് പോൾ റമ്പാന്  പോലീസ് സംരക്ഷണം അനുവദിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ട് വിഘടിത  വിഭാഗത്തിനെതിരെ  അതിരൂക്ഷമായി  വിമർശിക്കുന്ന ഉത്തരവിന്റെ പൂർണ്ണ രൂപം  ഓവിഎസ് ഓൺലൈൻ  പുറത്ത് വിടുന്നു.

നീതി പീഠത്തെ  ആക്ഷേപിക്കുന്ന തരത്തിൽ വാദങ്ങൾ അവതരിപ്പിച്ചതിന്  കോടതികൾ    സ്വമേധയ  അലക്ഷ്യ നടപടി സ്വീകരിച്ച വിവാദ അഭിഭാഷകനെയാണ്  വിഘടിത വിഭാഗം രംഗത്തിറക്കിയത്. ഹർജിയിലെ ആവശ്യങ്ങൾ പരിശോധിച്ച കോടതി അതെല്ലാം  നിയമ വിരുദ്ധം ആണെന്നും   വാദം തല തിരിഞ്ഞതാണെന്നും വിമർശിച്ചു.ഈ ഹർജി  വെറും കേവലം കോടതിയെ  ആക്ഷേപിക്കുന്നതാണ്‌. കോടതി നടപടികളെ  ആക്ഷേപിക്കാൻ  ഏതറ്റവും വരെ പോകുമെന്ന സൂചനയാണിത്. യഥാർത്ഥ ഉദ്ദേശം കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമം,ഇത്തരം നീക്കം ശക്തമായ ഭാഷയിൽ കോടതി നിരാകരിക്കുകയാണ്.സുപ്രീം കോടതി പ്രാതിനിധ്യ സ്വഭാവമുള്ള കേസിൽ മലങ്കര സഭയുടെ 1934 ഭരണഘടന ചൂണ്ടിക്കാട്ടി  പുറപ്പെടുവിച്ച  വിധികൾ ഈ കോടതിക്ക് അവഗണിക്കാനാകില്ല.

ഫലപ്രദമായ  നീതി നിർവ്വഹണത്തിന് കോടതിക്ക് അധികാരമുണ്ട് ,അതിനർത്ഥം വിധിയിലെ  അടിസ്ഥാനപരമായ നിയമ തത്ത്വങ്ങള്‍ അവഗണിച്ചു ബാലിശമായ ആവശ്യങ്ങൾ  അനുവദിക്കാനാമെന്നല്ല. വിഘടിത വിഭാഗം വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയിൽ കേസ് ഫയൽ ചെയ്തത് സത്യസന്ധമായ ഉദ്ദേശത്തോടെ അല്ലെന്നും വിമർശനം. എല്ലാ പരിധികളും ലംഘിച്ച അഭിഭാഷകൻ രാജ്യത്തെ ഏറ്റവും ഉന്നത കോടതിയുടെ തീരുമാനങ്ങളെ  വെല്ലുവിളിച്ചു അധികപ്രസംഗം നടത്തിയെന്നും കോടതി കുറ്റപ്പെടുത്തി. പിഴ ശിക്ഷയായി 50,000/- രൂപ വിധിച്ച കോടതി പിഴ രണ്ടാഴ്ച്ചക്കകം കെഇഎൽസയിലേക്ക്  അടച്ചില്ലെങ്കിൽ ഉത്തരവ് പകർപ്പ് സഹിതം എറണാകുളം  ജില്ല കളക്ടർ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക കാലതാമസം കൂടാതെ കക്ഷിയിൽ നിന്ന്  ഈടാക്കണം എന്നും ഉത്തരവിൽ പറയുന്നു.

Click Below ↓
Kothamangalam High Court Order

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in
%d bloggers like this: