ജഡ്ജിയിൽ അവിശ്വാസം പ്രകടിപ്പിച്ച ഹർജി തള്ളി

പള്ളിക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിക്കെതിരായ യാക്കോബായ നീക്കം പൊളിച്ചടുക്കി ഹൈക്കോടതി. എറണാകുളം അഡീ.ജില്ലാ കോടതി ജഡ്ജിക്കെതിരെ യാക്കോബായ പക്ഷം നൽകിയ ഹർജി തള്ളി.കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയുടെ അവകാശത്തർക്കത്തെ സംബന്ധിച്ച കേസ്  പരിഗണിച്ച ജില്ലാ കോടതിയിൽ  അവിശ്വാസം പ്രകടിപ്പിച്ചാണ് മറു വിഭാഗം  ഹൈക്കോടതിയെ സമീപിച്ചത്.കേസ് ഇക്കോടതിയിൽ നിന്ന്  മാറ്റണമെന്നും ഹർജിയിൽ പറയുന്നു.ഹർജിയിൽ  ഹൈക്കോടതി ജില്ലാ ജഡ്ജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി ജില്ലാ കോടതിയുടെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി ഹർജി തള്ളുകയായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in