യാക്കോബായ ആക്രമണം ആസൂത്രിതം ; മാന്ദാമംഗലത്ത് പോലീസെത്തിയത് ഇതാദ്യം

മാന്ദാമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് മുന്നിൽ സമാധാനപരമായി തുടരുകയായിരുന്ന സമരത്തിന് നേരെ  ബാവ കക്ഷി വിഭാഗം ആക്രമണം അഴിച്ചു വിട്ടത് ആസൂത്രതമായി. മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ ഭദ്രാസനം നടത്തിവന്ന സഹനസമരത്തിന് നേരെയാണ് യാക്കോബായ ആക്രമണം ഉണ്ടായത് . കോടതി വിധി നടപ്പിലാക്കണം എന്ന ആവശ്യം ഉന്നയിച്ചു രണ്ടു ദിവസമായി ഇടവക മെത്രാപ്പോലീത്താ അഭി. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന സഹനസമര പന്തലിലേക്ക് ഒളിഞ്ഞിരുന്ന വിഘടിത വിഭാഗക്കാർ  രാത്രിയോടെ കല്ലേറിയുകയായിരുന്നു. മെത്രാപ്പൊലീത്തക്കും വൈദീകർക്കും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറിനെ തുടർന്ന് പള്ളി മുറ്റത്തേക്ക് ചിതറിയോടിയ വിശ്വസികൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. സമാധാനപരമായി പുരോഗമിക്കുന്ന  സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ പോലീസ് അലംഭാവം വ്യാപക വിമർശനങ്ങൾക്ക് വഴി ഒരുക്കുന്നത്. സമരം തുടങ്ങിയതോടെ ഇതാദ്യമായിയാണ് സ്ഥലത്ത് പോലീസ് എത്തുന്നത് തന്നെ. സംഘർഷാവസ്ഥ നിലനിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ പോലും എത്താതെയുള്ള പോലീസിന്റെ വീഴ്ച്ച വിഘടിത വിഭാഗത്തിന്  പിന്തുണയേകിയെന്ന്   പരാതി.പരിക്കേറ്റ വിശ്വാസികളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത വിശ്വാസികളെ തൃശൂർ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in