സെമിത്തേരിയിൽ അതിക്രമം കാണിച്ച  യാക്കോബായ വൈദീകനെതിരെ  കേസ് ; വർഗ്ഗീസ് പനിച്ചിയിൽ ഒളിവിൽ

കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ അതിക്രമം കാണിച്ച യാക്കോബായ വൈദീകന് അവസാനം പിടി വീഴുന്നു.ബഹു. സുപ്രീംകോടതിയുടെയും കീഴ്ക്കോടതിക ളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടന്നത് സെപ്റ്റംബർ എട്ടിന് .ദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പായുടെ ശംവസംസ്ക്കാരം സംബന്ധിച്ച് വ്യക്തമായ കോടതിനിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. ആയതു പാലിക്കുവാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെങ്കിലും ബോധപൂര്‍വ്വം നിയമലംഘനം നടത്തുവാന്‍ ഒരു വിഭാഗം സംഘടിതശ്രമം നടത്തിയിരുന്നു.ഹൈക്കോടതി ഉത്തരവ് പ്രകാരം ബന്ധുക്കൾ അടക്കം 30 പേർക്കാണ് സെമിത്തേരിയിൽ പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നത്.ഹർജിക്കാരനല്ല മറിച്ചു വികാരിക്കാണ് സെമിത്തേരിയിൽ കുഴി എടുക്കാൻ സ്ഥലം കാണിക്കാനുള്ള അവകാശം.സെമിത്തേരിയിൽ വച്ചു കർമ്മങ്ങൾക്ക് വിസമ്മതിച്ച കോടതി മരിച്ച കോർ എപ്പിസ്‌കോപ്പയുടെ മകനും വൈദീകനും കൂടിയായ വർഗീസ് പനിച്ചിയിൽ സെമിത്തേരിയിൽ പ്രവേശിച്ചു ശുശ്രൂഷകൾ നടത്തി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ കോടതി വിധി അട്ടിമറിച്ചു പോലീസ് നിർദ്ദേശം മറികടന്നു ഇരുന്നൂറോളം പേരും വൈദീകനും ബലമായി സെമിത്തേരിയിൽ അതിക്രമിച്ചു കയറുകയായിരിന്നു. പോലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ  അടക്കം ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തതോടെ വർഗീസ് പനിച്ചിയിൽ ഒളിവിലാണ്.

വൈദികന്‍റെ ശവസംസ്ക്കാരം സംബന്ധിച്ച് ബഹു. ഹൈക്കോടതി നല്‍കിയ വിധി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്പൂര്‍ണ്ണമായ അംഗീകാരമാണെന്നും, കണ്യാട്ടുനിരപ്പ് പള്ളി മലങ്കര സഭയുടെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ബഹു. സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സഭാഭരണഘടന പ്രകാരം മാത്രമാണ് ഭരിക്കപ്പെടേണ്ടത് എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in