ബഥാന്യ അവാർഡ് ഫാ.ഡേവിഡ് ചിറമേലിന്‌

പത്തനംതിട്ട → പെരുനാട് ബഥനി ആശ്രത്തില്‍ കബറടങ്ങിയിരിക്കുന്ന കാലം ചെയ്ത ബാഹ്യ കേരളത്തിന്‍റെ പ്രഥമ ഇടയന്‍ ”മലങ്കരയുടെ ധര്‍മ്മയോഗി ” അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത യുടെ 53-മത് ഓര്‍മ്മയും, കോട്ടയം ഭദ്രാസന സഹായ അധിപനായിരുന്ന യുഹാനോന്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 38-മത് ഓര്‍മ്മയും,മാവേലിക്കര ഭദ്രാസന അധിപനായിരുന്ന പൗലോസ്‌ മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 6-മത് ഓര്‍മ്മയും 2018 ജൂലൈ 31 മുതല്‍ 6 വരെ സംയുക്തമായി ആചരിക്കുന്നു. പെരുന്നാള്‍  ചടങ്ങുകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.

മാർ തേവോദോസിയോസ് ബഥാന്യ എക്സലൻസി അവാർഡ് ഫാ. ഡേവിസ് ചിറമേലിന്

കർമ്മമേഖലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കു വേണ്ടി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാർ തേവോദോസിയോസ് ബഥാനിയ എക്സലൻസി അവാർഡിന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമേൽ അർഹനായി. മുൻ വർഷങ്ങളിൽ എക്യുമെനിക്കൽ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഫാ.ഡോ.കെ.എം.ജോർജ്ജും സാമൂഹിക സേവന രംഗത്തെ സംഭാവനയ്ക്ക് കെ.ഐ ഫിലിപ്പ് റമ്പാനും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ.കെ.എസ് രാധാകൃഷ്ണനും ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് ഡോ.വി.പി.ഗംഗാധരനും, വൈദ്യസേവന രംഗത്തെ സംഭാവനയ്ക്ക് ശ്രീമതി ഉമാ പ്രേമനും, സഭാ – സാമൂഹിക-മതേതര പ്രവർത്തനങ്ങൾക്ക് അഭി.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും അർഹരായിട്ടുണ്ട്. ആതുരസേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സൂസനും അവാർഡ് നൽകി ആദരിച്ചിരുന്നു.

25000രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് 6ന് പെരുനാട് ബഥനി ആശ്രമത്തിൽ കൂടുന്ന പൊതു സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്ക ബാവാ സമ്മാനിക്കും.

error: Thank you for visiting : www.ovsonline.in