‘വിധി നടപ്പാക്കുന്നത് പ്രതിഷേധങ്ങളിലൂടെ തടയാൻ അനുവദിക്കില്ല’

ഇത് വെള്ളരിക്കപ്പട്ടണം അല്ലെന്ന് കോടതി. ഇടപ്പള്ളിയിലെ വീട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നൽകിയ കോടതി അലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രതിഷേധങ്ങളിലൂടെ തടയാൻ അനുവദിക്കില്ല. ഇന്ത്യ റിപ്പബ്ലിക് രാജ്യമാണ്. ഇവിടുത്തെ നീതി ന്യായ വ്യവസ്ഥകളെയും കോടതി ഉത്തരവുകളെയും ബഹുമാനിക്കണം. ഉത്തരവ് സംസ്ഥാന സർക്കാരിന് നടപ്പാക്കാൻ ബാധ്യയുണ്ട് എന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ പോയാല്‍ നീതിന്യായ വ്യവസ്ഥയുടെ മരണമണിയാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Shares