കുവൈറ്റ്‌ ഓർത്തഡോക്‌സ് കുടുംബസംഗമം ജൂലൈ 10-ന്‌ പാത്താമുട്ടത്ത്‌

കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 4-​‍ാമത്‌ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബ സംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 10-ന്‌ നടക്കും.പ്രവാസികളുടെ ഇടയനെന്ന്‌ അറിയപ്പെട്ട പുണ്യശ്ലോകനായ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന മിഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ ഗുരുരത്നം ഫാ.ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസൺ, ഐ.എ.എസ്. എന്നിവർ പങ്കെടുക്കും.

കുവൈറ്റിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, സെന്റ്‌ തോമസ്‌ പഴയപള്ളി, സെന്റ്‌ ബേസിൽ, സെന്റ്‌ സ്റ്റീഫൻസ്‌ എന്നീ ഇടവകകളിൽ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും, വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവരും പങ്കെടുക്കുന്ന സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9496873951, 9496426071, 9744230093 (കേരളം), 99856714, 66685546, 94445890, 60325277, 94060948 (കുവൈറ്റ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

error: Thank you for visiting : www.ovsonline.in