പ്രസ്താവന തിരിഞ്ഞു കൊത്തുന്നു ;  വിധി നടത്തിപ്പുകളിൽ വിമർശനം

മലങ്കര  സഭാക്കേസിൽ സുപ്രീം കോടതി വിധി നടത്തിപ്പ് വൈകുന്നതിൽ  വ്യാപക വിമർശനം. ശബരിമല കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ  പള്ളിത്തർക്കത്തിലും  വിധി നടപ്പാക്കണം എന്ന ആവശ്യം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഒരേ കോടതിയിൽ നിന്നുള്ള വിധികളോടുള്ള  ‘ശക്തവും’ ‘മൃതുവും’ വിചിത്ര   നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഭാരതത്തിൽ പ്രവർത്തിക്കാൻ അംഗീകാരം നഷ്ടപ്പെട്ട അന്ത്യോഖ്യൻ പാത്രിയർക്കീസിനെ അനുകൂലിക്കുന്ന   വിഘടിത വിഭാഗം സർക്കാർ കക്ഷി അല്ലെന്ന് വാദ മുഖം ഉയർത്തി പ്രതിരോധം സൃഷ്ടിക്കാനുള്ള  ഗൂഡശ്രമം ഹൈക്കോടതിയുടെ രൂക്ഷ വിമർശനം  ഉന്നയിച്ചപ്പോൾ കൂടുതൽ ദുർബലമായിരുന്നു. അവിശുദ്ധ കൂട്ടുകെട്ട് എന്നുള്ള ആക്ഷേപങ്ങൾക്ക് ശക്തി പകർന്ന് വിഘടിത(യാക്കോബായ) വിഭാഗത്തിന്റെ മുൻ അൽമായ ട്രസ്റ്റി തമ്പു ജോർജ് വനിതാ മതിലിന്റെ പരിപാടിയിൽ എറണാകുളത്ത് ചില വിവാദ നേതാക്കളോടൊപ്പം വേദി പങ്കിട്ടതും ദുരൂഹം.

കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെങ്കിൽ തന്ത്രി  സ്ഥാനം ഒഴിയണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം. സമാനമായി യാക്കോബായ നേതൃത്വത്തോട് ആവിശ്യപ്പെടുമോയെന്ന്   പത്ര പ്രവർത്തകനായ സന്ദീപ് സോമനാഥ് ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരെ സമരം,വിധി നടപ്പാക്കാൻ കഴിയാതെ നിന്ന സർക്കാരിന്റെ വനിതാ മതിലിൽ ചേർന്നതിന്റെ സാംഗത്യം എന്തെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.എം ആർ അഭിലാഷിന്റെ ഫെയിസ്ബുക്ക് കുറിപ്പ് .
കോടതി വിധി അനുസരിക്കാൻ കഴിയില്ലെങ്കിൽ ബിഷപ്പ് സ്ഥാനം ഒഴിയാൻ തയാറാവണം എന്ന് യാക്കോബായാ സഭാ നേതൃത്വത്തോട് പറയുന്ന പിണറായി വിജയൻ ആണ് എന്റെ സ്വപ്നത്തിലെ ഹീറോ….

Posted by Sandeep Somanath on Thursday, 3 January 2019

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in