102–ാം ജന്മദിനം ആഘോഷിച്ച് മാർ ക്രിസോസ്റ്റം; ജന്മദിന ആശംസ നേർന്നു പൗരസ്തൃ കാതോലിക്ക.

കുമ്പനാട് (തിരുവല്ല)∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയുടെ 102–ാം ജന്മദിനം മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ഫെലോഷിപ് മിഷൻ ആശുപത്രി ചാപ്പലിൽ ആഘോഷിച്ചു.

ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന മാർത്തോമാ സഭയുടെ വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് ജന്മദിന ആശംസ നേരാൻ പൗരസ്തൃ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എത്തി. രാവിലെ ഫോണിൽ വിളിച്ച് ആശംസ നേർന്നെങ്കിലും വളരെക്കാലമായി നല്ല ആത്മബന്ധമുള്ള വലിയ തിരുമേനിയെ നേരിൽ കാണണമെന്ന ആഗ്രഹത്തിലാണ് എത്തിയതെന്ന് ബാവാ പറഞ്ഞു. മാർ ക്രിസോസ്റ്റം ബാവായോടു ചോദിച്ചു എത്ര വയസ് ആയി?. 72 എന്ന് മറുപടി. ഇനി 30 വർഷം കൂടി ഇവിടെ ഉണ്ടല്ലോയെന്ന് ക്രിസോസ്റ്റം പറഞ്ഞപ്പോൾ കേട്ടുനിന്നവർക്ക് ചിരി അടക്കുവാൻ കഴിഞ്ഞില്ല. ദീർഘായുസ് നേർന്നാണ് ബാവായെ മാർ ക്രിസോസ്റ്റം യാത്രയയച്ചത്.

ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമിക്കുന്ന മാർ ക്രിസോസ്റ്റത്തെ കാണാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്യസഭ മുൻ അധ്യക്ഷൻ പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യൂ ടി. തോമസ്, വീണാ ജോർജ് എന്നിവർ എത്തി. മാർ ക്രിസോസ്റ്റത്തിന്റെ സഹോദരി 94 വയസുള്ള സൂസിയും ഒപ്പം ഉണ്ടായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in